കെ.ആർ. ശ്രീധരൻ
വാടയ്ക്കൽ ക്യാമ്പിന്റെ സെക്രട്ടറിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെ നയിച്ചവരിൽ ഒരാളായിരുന്നു.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ശ്രീധരൻ.വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് ഒരു ദിവസം നാട്ടിൽ തന്നെ തങ്ങി. കെ.ജെ. നിക്ലാവ് അദ്ദേഹത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി ശ്രീധരനെ ഏൽപ്പിച്ചിട്ടാണ് ഒളിവിൽ പോയത്. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ശ്രീധരനും ഒളിവിൽ പോയി.

