കെ. കുമാരന്
മാരാരിക്കുളംതെക്ക് തയ്യില്‍വീട്ടില്‍1926 ഏപ്രില്‍11-ന് ജനനം. കയർ തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്നവർക്കു കത്തു കൊടുക്കാന്‍ ആര്യാട് ആസ്പിന്‍വാള്‍ കമ്പനിയിലും കൊച്ചുനാരായണന്റെ വീട്ടിലും പോയിട്ടുണ്ട്. പൂങ്കാവിലെ കലുങ്ക് പൊളിയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേസിൽ പ്രതിയായി ഒരു വർഷത്തോളം ഒളിവിൽപോയി. ഒരിക്കൽ വീട്ടിൽ എത്തിയപ്പോൾ ബാലകുമാരപണിക്കർ എന്ന പോസീസുകാരന് വിളിച്ചുകൊണ്ടുപോയി. 12 റിസർവ്വ് പൊലീസുകാർ ക്യാമ്പ് ചെയ്യുന്ന സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. പല്ലുകൾ കൊഴിച്ചു. മൂന്നു മാസത്തിനുമേൽ ലോക്കപ്പിലായിരുന്നു. പാർടി വിഭജനത്തിനുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2012 മാർച്ച് 4-ന് അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: മിനി, അനീഷ്.