പുളിക്കൽ ഗൃഗരി
പുന്നപ്ര സമരത്തിലെ പോരാളി ആയിരുന്നു. പി.കെ. ചന്ദ്രാനന്ദന്റെ സമരവിവരണത്തിലാണ് ഗൃഗറിയെക്കുറിച്ചു പരാമർശമുള്ളത്. രാത്രി 10 മണിയോടുകൂടി ഡി.എസ്.പി വൈദ്യനാഥ അയ്യരും പട്ടാളവും പെട്രോമാക്സുമായി പുന്നപ്ര ക്യാമ്പിൽ എത്തുകയും വെടികൊണ്ട് മരിക്കാതെ കിടന്ന തൊഴിലാളികളെ ഓരോരുത്തരെയായി തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചുകൊല്ലുകയാണുണ്ടായത്. ഇപ്രകാരം കൊല്ലപ്പെട്ടത്തിൽ സി.സി. അച്ചോവിന്റെ മരുമകൻ വാവരും പുളിക്കൽ ഗൃഗറിയും ഉൾപ്പെടും. എന്നാൽ എന്തുകൊണ്ടോ കെ.എസ്. ബെന്നിന്റെ അടക്കം പുന്നപ്ര രക്തസാക്ഷി ലിസ്റ്റിൽ ഗൃഗറിയുടെ പേരില്ല.