കുഞ്ഞുകുഞ്ഞ് കുതിരപ്പന്തി
പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് കുഞ്ഞുകുഞ്ഞ് പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.വെടിവയ്പ്പിൽ മുഖത്തു വെടിയേറ്റു. കടപ്പുറത്തുകൂടി വടക്കോട്ടു തിരിച്ചു. ആ വഴിക്കു പിൻവാങ്ങിക്കൊണ്ടിരുന്ന എം.എൻ. മാധവനും മറ്റൊരാളും ചേർന്ന് കുഞ്ഞുകുഞ്ഞിനെ വായനശാലയ്ക്ക് അടുത്തെത്തിച്ചു. ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി.

