1938- ലെ പൊതുപണിമുടക്കം
1938 മാർച്ചിൽ ലേബർ അസോസിയേഷന്റെ ജനറൽബോഡിയോഗം പൊതു
പണിമുടക്കിനു തയ്യാറെടുക്കാൻ ആഹ്്വവാനം ചെയ്തു. എന്നാൽ ആർ. സുഗതൻ
അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെത്തുടർന്നു
പണിമുടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ചിട്ടയായി നടന്നിരുന്നില്ല. അതേ
സമയം അറസ്റ്റിൽ പ്്രതിഷേധിച്ച തൊൊഴിലാളികൾക്കുനേരെ അഴിച്ചുവിട്ട മർദ്ദ
നവും ബാവയുടെ രക്തസാക്ഷിത്്വവും തൊൊഴിലാളികൾക്കിടയിൽ സർക്കാർ
വിരോോധവും സ്റ്റേറ്റ് കോോൺഗ്്രസിനോോട് അനുഭാവവും വർദ്ധിപ്പിച്ചു.
സ്റ്റേറ്റ് കോോൺഗ്്രസ് സമരത്തെ സഹായിക്കുന്നതിനു സി.എസ്.പിയുടെ നേതൃത്്വ
ത്തിലുള്ള കെപിസിസി കൊൊച്ചി ആസ്ഥാനമാക്കി ഒരു സഹായകമ്മിറ്റി രൂപീകരി
ച്ചു. ആലപ്പുഴയ്ക്കു പി. കൃഷ്ണപിള്ളയടക്കം ഒരുസംഘം ഉശിരൻ പ്്രവർത്തകരും നിയോഗിക്കപ്പെട്ടു. ഇവർ അതിവേഗം ഒരു പണിമുടക്കു സംഘടനയ്ക്കു രൂപം നൽകി.
പി.ജി. പത്മനാഭന്റെ നേതൃത്്വത്തിൽ ഉശിരന്മാരുടെ ഒരു പണിമുടക്കു കറ്റി, എല്ലാ
ഫാക്ടറികളിലും ഫാക്ടറി കമ്മിറ്റികൾ, 300 പേരുടെ ഒരു വോോളന്റിയർ സംഘത്തി
നും രൂപം നൽകി. അതിവിപുലമായ രാഷ്ട്രീയ വിദ്്യയാഭ്്യയാസ ക്്യയാമ്പയിനും സം
ഘടിപ്പിച്ചു. ഇവയെല്്ലാാം തൊൊഴിലാളികളിൽ ആത്മവിശ്്വവാസവും രാഷ്ട്രീയബോോധ
വും സൃഷ്ടിച്ചു. ഒക്്ടടോബർ 17-ന് സൈമൺ ആശാന്റെ അധ്്യക്ഷതയിൽ ചേർന്ന
മഹാസമ്മേളനത്തിൽവച്ച് പൊൊതുപണിമുടക്കം പ്്രഖ്്യയാപിച്ചപ്്പപോൾ ഏറ്റവും
വലിയ കരഘോോഷം ലഭിച്ചതു പരിപൂർണ്ണ ഉത്തരവാദിത്തഭരണമെന്ന ആവശ്്യ
ത്തിനായിരുന്നുവെന്ന് പി. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്്ടടോബർ 21-ന്
പണിമുടക്കം ആരംഭിച്ചു. തിരുവനന്തപുരത്തുനടന്ന സ്റ്റേറ്റ് കോോൺഗ്്രസ് ഘോോ
ഷയാത്്രയോോട് എടുത്ത സമീപനത്തിൽനിന്നു വ്്യത്്യസ്തമായി ഒക്്ടടോബർ 23-ന്
ആലപ്പുഴയിൽ നടന്ന ഘോോഷയാത്്ര കഴിഞ്ഞു മടങ്ങിപ്്പപോയ തൊൊഴിലാളികളെ
പട്ടാളം ഭീകരമായി മർദ്ദിച്ചു. 24-നു റൗഡികളെ തൊൊഴിലാളികൾ വാരിക്കുന്തവു
മായി നേരിട്ടു. പട്ടാള നീക്കത്തിനു മാർഗതടസം സൃഷ്ടിച്ച വെടിവയ്്പ്പപിൽ ഒരു
തൊൊഴിലാളി കൊൊല്ലപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴ പട്ടാളത്തിന്റെ
യും റൗഡികളുടെയും നരനായാട്ടായിരുന്നു. ഭയം പണിമുടക്കത്തിൽ ചോോർച്ച
സൃഷ്ടിച്ചു. ഈയൊൊരു സാഹചര്്യയം നേരിടുന്നതിനു പി. കൃഷ്ണപിള്ളയുടെ നിർ
ദ്ദേശപ്്രകാരം ഉശിരൻ സി.എസ്.പി പ്്രവർത്തകരുടെ നേതൃത്്വത്തിൽ ഫാക്ടറി
പിക്കറ്്റിിംഗ് ആരംഭിച്ചു. അവർ ഭീകരമർദ്ദനത്തിന് ഇരകളായി. പ്്രതിഷേധവികാ
രം പണിമുടക്കിനെ വീണ്്ടുും സംപൂർണ്ണമാക്കി. പക്ഷേ, പുതിയൊൊരു തർക്കം
യൂണിയനുള്ളിൽ ആരംഭിച്ചു. ജയിൽ വിമോോചിതരായി ആലപ്പുഴയിൽ എത്തിയ
യൂണിയൻ നേതാക്കൾ സ്റ്റേറ്റ് കോോൺഗ്്രസ് സമരം പിൻവലിച്ചതിന്റെ അടിസ്ഥാ
നത്തിൽ പണിമുടക്കവും പിൻവലിക്കണമെന്ന പക്ഷക്കാരായിരുന്നു. സ്്ടട്്രരൈക്ക്
കമ്മിറ്റി ഇതിനെതിരും. പി. കൃഷ്ണപിള്ളയും സഖാക്കളും പണിമുടക്ക് തുടരണ
മെന്ന പക്ഷക്കാരായിരുന്നു. പണിമുടക്കം തുടർന്നു. പക്ഷേ, സ്്ടട്്രരൈക്ക് കമ്മിറ്റി
യെ അറിയിക്കാതെ മാനേജിംഗ് കമ്മിറ്റി നേതാക്കളിൽ ചില സന്ധിസംഭാഷണ
ങ്ങൾ തുടരുന്നുണ്ടായിരുന്നു. ഒരണ അധിക കൂലിയും കയർ വ്്യവസായത്തിലെ
പ്്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോോഗിക്കാമെന്ന ഉറപ്പിലും
സമരം പിൻവലിക്കാൻ ഈ നേതാക്കൾ പ്്രസ്താവനയിറക്കി. സ്്ടട്്രരൈക്ക് കമ്മി
റ്റി ഒന്നടങ്കം ഈ പ്്രസ്താവനയെ എതിർത്തു. എന്നാൽ പി. കൃഷ്ണപിള്ളയും
എകെജിയും ഐക്്യയംനിലനിർത്തേണ്ടതിന്റെ പ്്രരാധാന്്യത്തിലൂന്നിക്്കകൊണ്ട് നിർ
ബന്ധപൂർവ്വം സ്്ടട്്രരൈക്ക് കമ്മിറ്റിയെക്്കകൊണ്ട് പണിമുടക്കം പിൻവലിപ്പിക്കുന്ന
തിനു തീരുമാനം എടുപ്പിച്ചു.ഈ പണിമുടക്കം ആലപ്പുഴ തൊൊഴിലാളികൾക്കു വലിയൊൊരു രാഷ്ട്രീയ പാഠശാ
ലയായി പരിണമിച്ചു. സ്റ്റേറ്റ് കോോൺഗ്്രസിന്റെ ഒത്തുതീർപ്പു രാഷ്ട്രീയത്തേയും
മുതലാളി പക്ഷപാതിത്്വത്തെയും അവർ തിരിച്ചറിഞ്ഞു. പഴയ മാനേജിംഗ്
കമ്മിറ്റി നേതാക്കൾ പുറംതള്ളപ്പെട്ടു. ആർ. സുഗതനെ പോോലുള്ളവർ ആ കെ
ട്ടസമരകാലത്തെടുത്ത നിലപാടുകൾ തിരസ്കരിച്ച് ഇടത്്തതോട്ടു നീങ്ങി. മെയ് ദി
നത്തിനു സുഗതൻ എഴുതിയ കവിതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലി
ലായി. സി.എസ്.പി പ്്രവർത്തകരായ യുവതൊൊഴിലാളികൾ നേതൃത്്വത്തിലേക്ക്
ഉയർന്നു. അതുപോോലെതന്നെ തൊൊഴിലാളികൾ എസ്എൻഡിപി അടക്കമുള്ള
സാമുദായിക സംഘടനകളെ തള്ളിപ്പറഞ്ഞു. ആലപ്പുഴയിലെ വൻകിട കമ്പ
നികളെപ്്പപോലെ പ്്രരാധാന്്യമർഹിക്കുന്ന ഇടത്തരം-ചെറുകിട കമ്പനികൾ കയർ വ്്യവസായത്തിൽ വളർന്നു വന്നിരുന്നല്്ലലോ. ഇവരിൽ ഭൂരിപക്ഷം പേരും ഈഴവ
സമുദായത്തിൽപ്പെട്ടവർ ആയിരുന്നെങ്കിലും തങ്ങളുടെ സ്്വന്തം സമുദായത്തിൽ
പ്പെട്ട തൊൊഴിലാളികളോോടൊൊപ്പമായിരുന്നില്ല. മറ്റു സമുദായക്കാരായ മുതലാളിമാർ
ക്്കകൊപ്പമായിരുന്നു അവർ. സമുദായ സംഘടനയാകട്ടെ നിഷ്പക്ഷത നടിച്ചു. 1939
ആയപ്്പപോഴേക്്കുും സ്റ്റേറ്റ് കോോൺഗ്്രസുമായുള്ള എല്ലാ ബന്ധവും എസ്എൻഡിപി
വിച്ഛേദിച്ചു. ദിവാന്റെ കുഴലൂത്തുകാരായി. തൊൊഴിലാളികൾ തൊൊഴിലാളിവർഗ വീ
ക്ഷണത്തിൽ പ്്രശ്നങ്ങലെ വിലയിരുത്താനും ഏറ്റെടുക്കുവാനും തുടങ്ങി.
എല്ലാറ്റിലുമുപരി ഇടതുപക്ഷ രാഷ്ട്രീയ നിലപാട് ആലപ്പുഴ തൊൊഴിലാളികളു
ടെ മുഖമുദ്്രയായി തീർന്നു. തുടർന്നുവന്ന വർഷങ്ങളിൽ ഈ വിപ്ലവബോോധം
കൂടുതൽ ദൃഡമാവുകയും നാട്ടിൻപുറങ്ങളിലെ ജനങ്ങളിലേക്കു സംക്്രമിക്കുക
യും ചെയ്തു. ഈ പരിവർത്തനത്തിന്റെ കഥയാണ് അടുത്തതായി പരിശോോധിക്കുന്നത്.

