സി. എ . കുമാരൻ
മാരാരിക്കുളം ക്യാമ്പിന്റെ വോളന്റിയർ സബ് ക്യാപ്റ്റൻ ആയിരുന്നു. ക്യാമ്പിന്റെ ചുമതല പൂന്തുറ വീട്ടിൽ പി.കെ. ശ്രീധരനും പി.എൻ. നാരായണനും പി.എസ്. രാഘവനും ആയിരുന്നു. രാജാവിന്റ ജന്മനാളിൽ മുഹമ്മയിൽ റൂട്ട് മാർച്ച് നടത്തിയശേഷം ക്യാമ്പുകളിലേക്കു തിരിച്ചുപോന്നു. മാരാരിക്കുളം പാലം പൊളിച്ച് പിറ്റേന്നു പട്ടാളം പുതുക്കിപ്പണിതു. അതിനെതിരെ നീങ്ങിയ വോളന്റിയർ സംഘത്തിനുനേരെ പട്ടാളം വെടിവച്ചു. തൊട്ടടുത്ത് ഉണ്ടായിരുന്ന വലിയ തോട്ടിലിറങ്ങി ആളുകൾ കിടന്നതിനാൽ കുമാരന്റെ ഗ്യാംങിലെ വോളന്റിയേഴ്സിനു അപായമുണ്ടായില്ല. എങ്കിലും മുന്നോട്ടുനീങ്ങിയ സംഘത്തിലെ പൂത്തുറയെ പട്ടാളക്കാർ വളഞ്ഞിട്ടുപിടിച്ചു. കണ്ണാർക്കാടുനിന്നും വന്ന പ്രകടനത്തിൽപ്പെട്ട പാടത്തു രാമൻകുട്ടി തുടങ്ങിയവർ മരിച്ചു. ഈ സമയം വീണ്ടും മാരാരിക്കുളം ഭാഗത്തുനിന്നും കടന്നാക്രമിക്കാൻ വോളന്റിയർമാർ ഒരുങ്ങിയെങ്കിലും സി.കെ മാധവൻ തടഞ്ഞു. വയലാർ വെടിവയ്പ്പിനെ തുടർന്ന് ക്യാമ്പ് പിരിച്ചുവിട്ടപ്പോഴാണ് സി.എ. കുമാരൻ ഒളിവിൽ പോയത്.