കുട്ടന് വേലായുധന്
മാരാരിക്കുളം തെക്ക് കലവൂര്‍ തറവീട് വെളിയില്‍ കുട്ടന്റെയും മാധവിയുടേയും മകനായി 1919-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. സമരത്തെത്തുടർന്ന് 7/116 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റു ചെയ്ത പൊലീസ് കലവൂരിൽക്കൂടി വേലായുധന്റെ കൈയിൽ കത്തി പിടിപ്പിച്ച് നടത്തിച്ചാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. 6 മാസം ആലപ്പുഴ പോലീസ് ലോക്കപ്പില്‍ വിചാരണ തടവുകാരനായി കഴിഞ്ഞു. 9 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. പിന്നീട് കച്ചവടത്തിലേർപ്പെട്ടു. പൊലീസിന്റെ ക്രൂരമായമർദ്ദനംമൂലം ക്ഷയരോഗ ബാധിതനായി. 1998 ഡിസംബര്‍ 5-ന് അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പൊന്നമ്മ, മണിയമ്മ.

