കുട്ടന് മാധവന്
മാരാരിക്കുളം തെക്ക് കുറുക്കന്ചിറ വീട്ടില്‍ കുട്ട മകനാണ് മാധവന്. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ഫാക്ടറി ഓഫീസ് ജീവനക്കാരനായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കേസിൽ പ്രതിയായി ഒളിവിൽ പോയി. ലേബർ ശങ്കരന്റെ വീട്ടിൽ യോഗം കൂടാൻ പോകവേ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമർദ്ദനങ്ങൾക്കിരയായി.11 മാസം ആലപ്പുഴ ലോക്കപ്പിൽ കഴിഞ്ഞു. 2008-ൽ അന്തരിച്ചു. ഭാര്യ: കാളിക്കുട്ടി. മക്കള്‍: ചെല്ലമ്മ, രാജമ്മ.