കൃഷ്ണൻ ബാവ
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാലുത്തട്ടുങ്കല് വീട്ടിലാണ് ജനിച്ചത്. പുന്നപ്ര-വയലാർ സമരത്തിൽ പങ്കാളിയായി. ഒളിവില്‍ കഴിയുന്നത്ത് നാട്ടുപ്രമാണിമാർ ഒറ്റുകൊടുത്തതിന്റെ ഫലമായി പോലീസ് പിടിയിലായി. കണ്ണിൽ മുളക് അരച്ചുതേച്ചു. സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പേരുകൾ അറിയുന്നതിനുവേണ്ടിയാണ് പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. പിഇ-7/116 നമ്പർ കേസിൽ 1940-ൽ 9 മാസം തിരുവനന്തപുരം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. 1965-ൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി ചീര. മക്കള്‍: രമണി, സുമതി, ശോഭന, സുകുമാരന്‍, കുഞ്ഞുമോന്.

