കെ.പി. നാരായണന്
മാരാരിക്കുളം തെക്ക് നടക്കാവില്‍ വീട്ടില്‍ കുറുമ്പന്റെ മകനായി 1919-ല്‍ ജനനം. കൃഷിയായിരുന്നു തൊഴില്‍. ആര്യാട് വടക്ക് കാവുങ്കൽ ക്യാമ്പിലായിരുന്നു പ്രവര്‍ത്തനം. ക്യാമ്പിന്റെ സംഘാടകരിൽ ഒരാളായിരുന്നു. വാരിക്കുന്തം കൂര്‍പ്പിക്കുന്ന ടീമിന്റെ ചുമതലയായിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷക്കാലം ഒളിവിൽ പോയി. ഭാര്യ: ശാന്തമ്മ.

