വി.കെ. പളനി
മാരാരിക്കുളം തെക്ക് കൊട്ടാരക്കര വെളിയില്‍ വേലുവിന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. പിഎല്‍ കമ്പനിയിൽ തൊഴിലാളിയായിരുന്നു. കാട്ടൂര്‍ വെടിവയ്പ്പില്‍ പളനിയുടെ മൂക്കിന് വെടിയേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. പിഇ7/1122 നമ്പർ കേസിൽ 9 മാസക്കാലം ജയില്‍ വാസം അനുഭവിച്ചു. 1949-ൽ സിസി 49 നമ്പർ കേസു പ്രകാരം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് 8 മാസം ജയിലിൽ ആയിരുന്നു. ജീവിതാവസാനം വരെ മൂക്കില്‍ തറച്ചിരുന്ന വെടിയുണ്ട എടുത്തിരുന്നില്ല. 1993 ഡിസംബർ 4-ന് അന്തരിച്ചു. ഭാര്യ: കാശി.മക്കള്‍: സുരജകുമാരി, ശൈലജ, ശെല്‍വരാജ്, ആശാലത.

