പി.വി. പ്രഭാകരന്
മാരാരിക്കുളം പത്തന്പുരയില് വേലുവിന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1923 നവംബര്‍ 9-ന് ജനനം. ഓമനപ്പുഴ സ്ക്കൂളില്‍നിന്നു നാലാം ക്ലാസുവരെ വിദ്യഭ്യാസം നേടി. ഡിക്രൂസ് സായിപ്പിന്റെ കമ്പനിയിലെ കയര്തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായി. 22 ദിവസം ആലപ്പുഴ സബ് ജയിലില്‍ ജയില്‍വാസമനുഭവിച്ചു. 2007 ജൂണ്‍ 30-ന് അന്തരിച്ചു. ഭാര്യ: ഭാരതി. മക്കള്‍: ഗോപിദാസ്, സുഭദ്ര, ശോഭന, പ്രകാശന്.

