കെ.ആര്. പത്മനാഭന്
മാരാരിക്കുളം തെക്ക് കലവൂര്‍ ഹനുമാൻ വെളിവീട്ടില്‍ രാമന്റെ മകനായി 1916-ൽ ജനിച്ചു. ബോംബെ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പ്രാഥമികവിദ്യഭ്യാസം നേടി. കാട്ടൂര്‍ ക്യാമ്പിലെ അംഗമായിരുന്നു. പിഇ7/1122 നമ്പർ കേസിലെ പ്രതിയായതിനാൽ ഒളിവിലായി. രഹസ്യരേഖ വിതരണത്തിന്റെ ചുമതലയായിരുന്നു. ഈ രേഖകൾ വെള്ളം നനയ്ക്കുമ്പോഴേ എഴുത്ത് തെളിയുമായിരുന്നുള്ളൂവെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. ഭാര്യ:ജാനകി. മക്കൾ:7 പേർ.