പത്മനാഭന് ഭാഗവതര്‍
മാരാരിക്കുളം തെക്ക് വെളിയില്‍ വീട്ടില്‍ നീലകണ്ഠന്റെ മകനായി 1911-ല്‍ ജനനം. പിയേഴ്സ് ലെസ്ളി കമ്പനിയിൽ തൊഴിലാളിയിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. മാരാരിക്കുളം സമരത്തിൽ പങ്കെടുത്തു. വെടിവയ്പിനുശേഷം ഒളിവിൽ പോയി. ഗുണ്ടകളുടെയും പൊലീസിന്റെയും ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ന്റെ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഭാര്‍ഗ്ഗവി. മക്കള്‍ പരേതയായ വാസന്തി, വിജയന്, വിശ്വംഭരന്, വാശാലന്, വാശാലാക്ഷി, രാജേന്ദ്രന്.

