പെരുമാള്‍ ചക്രപാണി
കലവൂര്‍ കാട്ടൂര്‍ കടപ്പുറത്ത് വീട്ടില്‍ പെരുമാളിന്റെ മകനായി 1914-ല്‍ ജനിച്ചു. കാട്ടൂര്‍ സ്ക്കൂളില്‍ ഏഴാംക്ലാസ് വരെ പഠിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. ചക്രപാണിയുടെ വീടിനു മുന്നിലായിരുന്നു കാട്ടൂർ വെടിവയ്പ്പ്. ഇവിടെവച്ചാണ് കാട്ടൂര്‍ ജോസഫിനു വെടിയേറ്റത്. അന്നു സമരക്കാരുടെകൂടെ ചക്രപാണിയും ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ആലപ്പുഴ സബ് ജയിലിൽ 10 മാസം ജയില്‍വാസമനുഭവിച്ചു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 1984-ല്‍ അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: സുപ്രഭ, ഹര്ഷര്മ, ഹര്ഷൻ. സഹോദരങ്ങള്‍: കൃഷ്ണന്, കരുണാകരന്, ഭൈമി.