വി.എസ്. രാഘവന്
മാരാരിക്കുളം തെക്ക് തൈവെളിയില്‍ വീട്ടില്‍ കിട്ടന്റെ മകനായി 1925-ല്‍ രാഘവന് എന്ന കിട്ടന് രാഘവന് ജനിച്ചു. കയര്‍ത്തൊഴിലാളിയായിരുന്നു. വിദേശവസ്ത്ര ബഹിഷക്കരണം പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1938-ൽ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തെ ശവക്കോട്ടപാലത്തിനടുത്തുവച്ച് പിരിച്ചുവിടുന്നതിനു പൊലീസ് വെടിവച്ചു. മൂന്നുപേർ കൊല്ലപ്പെട്ടു. പിഇ-6/114 നമ്പർ കേസിൽ പ്രതിയായതിനെതുടർന്ന് ഒളിവിൽ പോയി. കുഞ്ചുപിള്ള സാറിന്റെ സഹായത്തോടെ കഞ്ഞിപ്പാടത്ത് ഒരു കർഷകത്തൊഴിലാളിയുടെ വീട്ടിൽ മൂന്നുമാസം കഴിഞ്ഞു. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയപ്പോൾ വൈക്കത്ത് എൻ. മാധവന്റെ വീട്ടിലേക്ക് ഒളിത്താവളം മാറ്റി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനെതുടർന്ന് വാറണ്ടുണ്ടായി. 9 മാസത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. കോട്ടയം ലോക്കപ്പിൽ 2 മാസം കിടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തോട് അനുഭാവമായിരുന്നു. എങ്കിലും 1946-ല്‍ സ്വാതന്ത്ര്യ സമരത്തിലും പുന്നപ്ര-വയലാർ പങ്കാളിയായി. പോലീസ് മര്‍ദ്ദനം ഏറ്റിട്ടുണ്ട്. 2001 ഒക്ടോബര്‍ 21-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: വിജയമ്മ, ജഗദമ്മ, മാലതി, പൊന്നമ്മ, ശ്യാമള.