വി.എ. റോക്കി
വലിയതയ്യിൽ വീട്ടിൽ 1920-ന് ജനനം. കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ നാലാംക്ലാസുവരെ വിദ്യാഭ്യാസം. കാട്ടൂർ സമരത്തിൽ പങ്കെടുത്തു. തുടർന്ന് ഒളിവിൽ പോയി. 1970 മുതൽ കയർത്തൊഴിലാളിയായി. തൊഴിലാളി യൂണിയൻ പ്രവർത്തകൻ എന്ന നിലയിൽ ആദ്യകാലങ്ങളിൽ എഐടിയുസിയിലും പിന്നീട് സിഐടിയുവിലും പ്രവർത്തിച്ചു. 1964-നുശേഷം സിപിഐ(എം) പ്രവർത്തകൻ ആയിരുന്നു. 1987 ജൂലൈ 17-ന് 67-ാം വയസ്സിൽ അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ക്ലീറ്റസ്, അഗസ്റ്റിൻ.