സെബാസ്റ്റ്യന്‍
മാരാരിക്കുളം തെക്ക് തെക്കേപാലക്കല്‍ മരിയന്റെയും ത്രേസ്യായുടെയും മൂത്ത മകനായി ജനനം. പ്രൈമറിസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കയര്‍ ഫാക്ടറി രംഗത്ത് ജോലി ആരംഭിച്ചു. തുടർന്ന് ട്രേഡ് യൂണിയനിലേക്കും കമ്മ്യൂണിസ്റ്റ് പാർടിയിലേക്കും ആകൃഷ്ടനായി. നിരവധി സമരങ്ങളില്‍ സജീവപങ്കാളിയായതോടുകൂടി കമ്പനിയില്‍ നിന്നും പുറത്താക്കി. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനു പിഇ-7/1122 നമ്പർ കേസിൽ വാറണ്ടായി. തുടര്‍ന്ന് 7 മാസക്കാലം ഒളിവിൽപോയി. 76-ാം വയസിൽ അന്തരിച്ചു. ഭാര്യ: കത്രീന. മക്കൾ: മേരി, ടോമി, വര്‍ഗ്ഗീസ്, എല്‍സമ്മ.