പി.ജെ. സെബാസ്റ്റ്യൻ
കാട്ടൂർ ജോസഫിന്റെ സഹപ്രവർത്തകനായിരുന്നു. 1927 ഫെബ്രുവരി 4-ന് ജനിച്ചു. നാലാംക്ലാസ് വരെ പഠിച്ചു. 1942-ൽ അച്ഛനോടൊപ്പം ഡാറാസ്മെയിൽ കമ്പനിയിൽ പണിക്കുപോയി. കാട്ടൂരിലെ സഖാക്കൾ പുലർച്ചെ പാട്ടുപാടിയാണു ജോലിക്കു പോവുക. യൂണിയൻ പ്രവർത്തകനായി. ആലപ്പുഴയിൽ എവിടെ സമരം നടന്നാലും സെബാസ്റ്റ്യൻ പോകുമായിരുന്നു. കാട്ടൂരിൽ മത്സ്യത്തൊഴിലാളി യൂണിയൻ ഓഫീസിനടുത്ത് ജോൺകുട്ടിയുടെ മത്സ്യകൂടമാണ് ക്യാമ്പാക്കിയത്. ഒക്ടോബർ 24-ന് ആലപ്പുഴയിലേക്കു പ്രകടനം നടത്തി. പൂങ്കാവ് കലിങ്ക് പൊളിച്ചു. കാട്ടൂർ വെടിവയ്പ്പിനുശേഷം രക്തസാക്ഷി ജോസഫിന്റെ മൃതദേഹം അടക്കംചെയ്യാൻ പള്ളി വിസമ്മതിച്ചപ്പോൾ ബലംപ്രയോഗിച്ച് ഗേറ്റ് തുറന്നു. ശവമടക്കി. 1948-ൽ അറസ്റ്റ് ചെയ്യാൻ വീട്ടിൽവന്ന പൊലീസിൽ നിന്നും ഓടിരക്ഷപ്പെട്ടു. കാട്ടൂർ ജോസഫിന്റെ വീട്ടിൽ വാർഷികാചരണത്തിൽ പതാക ഉയർത്തുന്നതു സെബാസ്റ്റ്യനായിരുന്നു. 7/122-ാം നമ്പർ കേസിലെ പ്രതിയായിരുന്നു. പിടികൊടുക്കാതെ പ്രവർത്തനം നടത്തി. ഒളിവിലെ പേര് ബേബി എന്നായിരുന്നു. ഭാര്യ: ജോണമ്മ. മക്കൾ: മോഹന, സുധീർ, സിസ്റ്റർ മേരി ഹെലൻ, കുഞ്ഞുമോൾ, രേഖ, സുനിൽ.