സി.എസ്. വര്‍ഗീസ്
ചാരങ്കാട്ട് വീട്ടില്‍ 1901-ല്‍ ജനിച്ചു. മത്സ്യബന്ധനത്തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വർഗീസ് ആലപ്പുഴഡാറാസ് മില്ലില്‍ നെയ്ത്ത് തൊഴിലാളിയായി.പലചരക്ക് കച്ചവടവും നടത്തിയിരുന്നു. ക്യാമ്പിൽ 40 പേരുടെ ഗ്യാംങിന്റെ നേതാവായിരുന്നു. അതുകൊണ്ട് പുന്നപ്ര ആക്രമണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. സമരത്തിനു പോകുന്നതിനുമുമ്പ് കടയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടാണു പോയത്. എപ്പോൾ വരുമെന്ന് ഭാര്യ ബിയാട്രിസ് ചോദിച്ചപ്പോൾ വരുമെങ്കിൽ കാണാമെന്നാണ് മറുപടി പറഞ്ഞതെന്ന് മകൾ റോസ് മേരി ഓർക്കുന്നു. പട്ടാളത്തിന്റെ മുന്നിൽനിന്നു രക്ഷപ്പെടാൻ വർഗീസ് ശ്രമിച്ചില്ലായെന്ന് സമരം കഴിഞ്ഞു തിരിച്ചുവന്നവർ പറഞ്ഞു. പുന്നപ്ര വെടിവയ്പ്പിൽ രക്തസാക്ഷിയായി. വാരാചരണത്തിന്റെ ഭാഗമായി ബിയാട്രിസിന്റെ വീടിനു മുന്നിലും പതാക ഉയർത്തുമായിരുന്നു. മക്കൾ: എബ്രഹാം, റോസ് മേരി, ലൂസി, അലോഷ്യസ്.

