വി.കെ. വാസു
മണ്ണഞ്ചേരി വേലിയത്ത് വീട്ടില്‍ കേശവന്റെയും പാറുക്കുട്ടിയുടെയും മകനായി 1913-ല്‍ ജനിച്ചു. അച്ഛനും അമ്മയും ചെറുപ്രായത്തിൽ മരിച്ചതോടെ പഠനം ഉപേക്ഷിച്ചു. പിയേഴ്സ് ലസ്ളി കമ്പനിയിൽ ജോലിക്കു പോയി. ഫാക്ടറി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു. സമരകാലത്ത് വടക്കനാര്യാട്ട് വലിയവീട്ടിൽ ക്യാമ്പിൽ ആയിരുന്നു. പി.ഇ 7/1122 നമ്പര്‍ കേസിലെ പ്രതിയായി. 1946 ഒക്ടോബര്‍ മുതല്‍ 1947 ആഗസ്റ്റ് വരെ ഒളിവുജീവിതം നയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. 1999 ഫെബ്രുവരി 10-ന് അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കള്‍: ബോസ്, മഹിളാമണി, മോഹനന്, സെല്‍വരാജ്.