എ.കെ. വേലായുധന്
254 എ.കെ. വേലായുധന് 57299/30 (175)
മാരാരിക്കുളം തെക്ക് വെളിയില്‍ വീട്ടില്‍ 1907-ൽ ജനിച്ചു. പിയേഴ്സ് ലസ്ളി കമ്പനിയിൽ തൊഴിലാളിയായിരുന്നു. 1938-ൽ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പൊതുപണിമുടക്കിന്റെ വിജയത്തിനുവേണ്ടി സംഘടിപ്പിച്ച ചുവപ്പു വോളണ്ടിയര്‍ സേനയില്‍ അംഗമായിരുന്നു. 1946-ല്‍ പുന്നപ്രയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. പിഇ7/1122, 8/122 നമ്പർ കേസുകളിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെതുടർന്ന് 3 വർഷം ഒളിവിൽപോയി. വാറണ്ടുകൾ പിൻവലിച്ചശേഷമാണ് വീട്ടിലേക്കു മടങ്ങിവന്നത്.