എന്‍. വേലു
മാരാരിക്കുളം വടക്ക് വെളിയില്‍ വീട്ടില്‍ കൊച്ചിയ്ക്കയുടെ മകനായി 1912-ൽ ജനനം. കാട്ടൂർ സ്കൂളിൽ നാലാംക്ലാസ് വരെ പഠിച്ചു. ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായിരുന്നു. സമരകാലത്ത് വി.കെ. ചെല്ലപ്പനോടൊപ്പമാണു പ്രവര്‍ത്തിച്ചത്. പുന്നപ്ര പോലീസ് സ്റ്റേഷൻ ആക്രമണ കേസില്‍ പ്രതിയായി. ഇൻസ്പെക്ടർ സത്യനേശൻ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 8 മാസം ആലപ്പുഴ ലോക്കപ്പിലായിരുന്നു.എന്‍.പി. തണ്ടാര്, എസ്. ദാമോദരന്‍, എസ്. കുമാരന് എന്നിവര്‍ക്കൊപ്പമാണ് ജയില്‍വാസം അനുഭവിച്ചത്. 1964-നുശേഷം സിപിഐ(എം)-ൽ പ്രവര്‍ത്തിച്ചു. 1983 ജനുവരിയിൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ഭൈമി, സനി, രാജമ്മ, വിജയന്, ഭാസ്ക്കരന്‍, വാസന്തി

