വേലു പളനിയപ്പന്‍
മാരാരിക്കുളം തെക്ക് ഉമ്മിണിശ്ശേരിയിൽ 1925-ലാണ് വേലു പളനിയപ്പൻ ജനിച്ചത്. പോലീസ് വെടിവയ്പ്പില്‍ വെടിയുണ്ട മൂക്കില്‍കൂടി തുളച്ചുകയറി ചുണ്ട് കീറിക്കൊണ്ടാണു പുറത്തു പോയത്. പളനിയപ്പനെ ഉൾപ്പെടെ പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷകൊടുത്തശേഷം പാതിരപ്പള്ളി ആശുപത്രിയിലാക്കുകയാണു ചെയ്തത്. 36 ദിവസം ആശുപത്രിയിലായിരുന്നു. കഴുത്തിലേറ്റ ഒരു വെടിയുണ്ട നീക്കം ചെയ്തില്ല. തുടർന്ന് ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി. 9 മാസം ജയില്‍വാസമനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. വെടിയുണ്ട തറച്ചുകേറിയതിന്റെ അടയാളം പളനിയുടെ മുഖത്തുണ്ടായിരുന്നു. പളനിയപ്പൻ 1993 ഡിസംബർ 3-ന് 67-ാം വയസിൽ മരണമടഞ്ഞു. പെൻഷൻ ലഭിച്ചിരുന്നു. ഭാര്യ കാശി. നാല് മക്കൾ.

