ആർ. ആനന്ദൻ
ആലപ്പുഴ ചാത്തനാട് വടക്കേക്കാട്ടുങ്കൽ കുട്ടിയുടെ ഏകമകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കയർ ഫാക്ടറിയിൽ നിന്ന് പുറപ്പെട്ട ജാഥയിൽ പങ്കെടുത്തു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽവച്ചു ക്രൂരമർദ്ദനമേറ്റു. രണ്ട് ദിവസത്തിനുശേഷം നാട്ടിൽ നിൽക്കരുതെന്ന് പോലീസ് താക്കീത് നൽകി വിട്ടയച്ചു. പോലീസിന്റെ നിരന്തരശല്യം സഹിക്കവയ്യാതെ ഒളിവിൽ പോകേണ്ടിവന്നു. ഒളിവിലിരുന്ന സഖാക്കൾക്ക് കത്ത് കൈമാറ്റം ചെയ്യുന്ന കൊറിയറായിരുന്നു. പേനയ്ക്കകത്ത് കത്ത് ചുരുട്ടി ഒളിപ്പിച്ചുവച്ചാണ് കൊണ്ടുപോയിരുന്നത്. ഭാര്യ: സരള. മക്കൾ: ഷീല, സന്തോഷ്,