അച്ചൻ വാവ
മണ്ണഞ്ചേരി കൊല്ലംപറമ്പിൽ കൊച്ചുകേളൻ കല്യാണി ദമ്പതികളുടെ മകനായി 1916-ൽ ജനനം. 9-ാം ക്ലാസ്സ് വരെ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു. ആസ്പിൻവാൾ കമ്പനി തൊഴിലാളിയായിരുന്നു. വിരുശ്ശേരി ക്യാമ്പിൽ അച്ചൻ വാവ നേതൃത്വപരമായ ചുമതല വഹിച്ചു. സമരകാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നേതാക്കളുടെ വിവരമടങ്ങുന്നഡയറി അദ്ദേഹത്തിന്റെ പക്കൽ നിന്നും പോലീസ്കണ്ടെടുത്തപ്പോൾ അതിക്രൂരമായി മർദ്ദിച്ചു. ആദ്യകാലത്തെ അറസ്റ്റിനും മർദ്ദനത്തിനും ശേഷം പുറത്തുവന്നെങ്കിലും മറ്റു കേസുകളിൽ പ്രതിയായതിനാൽ ഒളിവിൽ പോയി. 1994 ഡിസംബർ 18-ന് അന്തരിച്ചു. ഭാര്യ: സുമതി.മക്കൾ: ദേവമ്മ, സുലേഖ, സുജാത, അനുരാധ, ദേവരാജൻ, പുഷ്പറാണി.