അയ്യപ്പൻ ദാമോദരൻ
മണ്ണഞ്ചേരി പഞ്ചായത്ത് നെട്ടരിയിൽ വീട്ടിൽ അയ്യപ്പന്റെയും ചക്കിയുടേയും മകനായി 1928-ൽ ജനനം. സമരത്തിൽ ആര്യാട് വടക്ക് വില്ലേജിലെ ചളുവിൽ ക്യാമ്പിലാണു പ്രവർത്തിച്ചത്. തുലാമാസം 7-ന് എ.കെ.വേലായുധന്റെ നേതൃത്വത്തിലുള്ള ജാഥയിൽ പങ്കെടുത്തു. ജാഥയായിവന്ന് കോമളപുരം പാലം പൊളിച്ചു. അവിടെനിന്ന് ശവക്കോട്ട പാലത്തിൽ എത്തി. എന്നാൽ പോലീസ് പ്രകടനത്തെ നേരിടുമെന്നായപ്പോൾ പിരിഞ്ഞുപോകാൻ നിർബന്ധിതരായി. തിരികെപ്പോരും വഴി ആലപ്പുഴ – ചേർത്തല ഭാഗത്തെ ടെലിഫോൺ കമ്പികൾ മുറിച്ചു. മുറിച്ച കമ്പികൾ വീട്ടിലേയ്ക്കു കൊണ്ടുപോയി. ഈ കമ്പികൾ ആയുധമാക്കി മാരാരിക്കുളം പാലം തകർക്കാനും കൂട്ടുനിന്നു. തുടർന്ന് പോലീസ് വീട് വളഞ്ഞു. അറസ്റ്റ് ഭീഷണിയെത്തുടർന്നു ഒളിവിൽ പോയി. 10 മാസം ഒളിവിൽ കഴിഞ്ഞു. പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ധനത്തിനിടയായി. 2015-ൽ 67-ാം വയസ്സിൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാജൻ, ശോഭന, ഹരിദാസൻ, ഉഷാകുമാരി, അംബിക.

