അയ്യർ ദാമോദരൻ
മണ്ണഞ്ചേരി വടക്കനാര്യാട്പുന്നക്കാളിവീട്ടിൽ അയ്യരുടെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. കയർ ഫാക്ടറിതൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. പിഇ-7/112 നമ്പർ കേസിൽ അറസ്റ്റിലായി. 10 മാസത്തോളം ജയിൽവാസം അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറി, കയർഫാക്ടറി യൂണിയൻ മേഖല കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. ഭാര്യ: പങ്കജാക്ഷി.മക്കൾ: സാധുജൻ, അജയഘോഷ്, പ്രകാശൻ.