കെ.റ്റി. ഭാസ്ക്കരൻ
മണ്ണഞ്ചേരി തയ്യിൽ വീട്ടിൽ തമ്പിയുടേയും കായിയുടേയും മകനായി 1928-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ക്യാമ്പിൽ വാരിക്കുന്തം തയ്യാറാക്കുന്നതിനു നേതൃത്വം നൽകി. പോലീസിന്റെ ആക്രമണം പ്രതിരോധിക്കാൻ മാരാരിക്കുളം പാലം പൊളിക്കുന്നതിനു ക്യാപ്റ്റൻ എ.കെ. വേലായുധന്റെ നേതൃത്വത്തിൽ പോയി. കേസിൽ പ്രതിയായി. അറസ്റ്റ് ഒളിവിൽ പോയി. അച്ഛൻ തമ്പിയും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ലീലാമണി. മക്കൾ: ഷൈല, ഷാജി, മോളി.