എൻ. ഭാസ്ക്കരൻ
മണ്ണഞ്ചേരി കളരിയ്ക്കൽവെളി വീട്ടിൽ കൊച്ചു നാരായണന്റെയും പാറുവിന്റെയും മകനായി 1931-ൽ ജനനം. കലവൂർ ഗവ.സ്ക്കൂളിൽ എട്ടാംക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയിരുന്നു. മാരാരിക്കുളം പാലം പൊളിയ്ക്കുന്നതിൽ പങ്കാളിയായി. പോലീസിന്റെ അന്വേഷണത്തെ തുടർന്ന് 1946 ഒക്ടോബർ 29 മുതൽ 1947 നവംബർ 10 വരെ ഒളിവിൽ കഴിഞ്ഞു. 2003-ൽ അന്തരിച്ചു. ഭാര്യ: സാവിത്രി. മകൾ: മിനിമോൾ.