ആർ. ഭാസ്ക്കരൻ
മണ്ണഞ്ചേരി വടക്കുവേലിയ്ക്കകത്ത് വീട്ടിൽ രാമന്റെയും കാളിയുടേയും മകനായി 1928-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറിതൊഴിലാളി ആയിരുന്നു. വില്യം ഗുഡേക്കറിലെ ഫാക്ടറി കമ്മിറ്റി കൺവീനർ ആയിരുന്നു. സമരത്തിൽ വലിയവീട് ക്യാമ്പിൽ അംഗമായിരുന്നു. സംഘടനാപ്രവർത്തനങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനായി കത്തുകൾ കൈമാറുകയായിരുന്നു പ്രധാനപ്പെട്ട ചുമതല. പുന്നപ്രയിലെ ജാഥയിൽ പങ്കെടുത്തതിന് പോലീസ് കേസെടുത്തു. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽപോയി. 2002-ൽ അന്തരിച്ചു. ഭാര്യ: ഹൈമവതി. മക്കൾ: സലിംകുമാർ, സാബു, സനൽകുമാർ.