എൻ.കെ. ഭാസ്ക്കരൻ
മണ്ണഞ്ചേരി നദിയിൽ വീട്ടിൽ കുഞ്ഞന്റെയും മാണിയുടെയും മകനായി 1926-ൽ ജനിച്ചു. കയർത്തൊഴിലാളി. വലിയവീട് ക്യാമ്പിലായിരുന്നു പ്രവർത്തനം. മാരാരിക്കുളം പാലം പൊളിച്ച കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ കഴിഞ്ഞു. 1983-ൽ 57-ാം വയസിൽ അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: അംബിക, ശിവപ്രസാദ്, മോളി, നിജാമോൾ.