ചാലി വാസു
മണ്ണഞ്ചേരിയിൽ പാഴൂർ വീട്ടിൽ ചാലിയുടെയും കൊച്ചിരതയുടെയും മൂന്നു മക്കളിൽ ഇളയ പുത്രനായി 1921-ൽ ജനിച്ചു. മണ്ണഞ്ചേരി ഗവൺമെന്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ദിവാൻ ഭരണത്തിനെതിരെ നിയമം ലംഘിച്ചുകൊണ്ട് നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്തു.ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് നമ്പർ പിഇ-8/1122 പ്രകാരം അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചതിന് തുടർന്ന് ഒളിവിൽ പോയി.ഒളിവു ജീവിതത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് 6 മാസവും 7 ദിവസവും ആലപ്പുഴയിൽ ജയിൽവാസം അനുഭവിച്ചു.കൊടിയപീഡനങ്ങളാണ് ജയിലിൽ നേരിടേണ്ടി വന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾപോലും ലഭിച്ചിരുന്നില്ല. കുളിക്കുവാൻ പോലും കഴിയാതെ ശരീരത്തിൽ കൂറ (ഒരുതരം പ്രത്യേക ഇനം പേൻ) ബാധ ഉണ്ടായി. നെട്ടിശ്ശേരി ദാമോദരൻ, അമ്പാട്ട് ദാമോദരൻ, തോട്ടപ്പള്ളി കേശവൻ എന്നിവർ സഹതടവുകാർ ആയിരുന്നു. ഒളിവിൽ കഴിയുമ്പോൾ പരിചയപ്പെട്ട കുഞ്ഞിപെണ്ണ് ലക്ഷ്മിയെ ജയിൽമോചിതനായശേഷം വിവാഹം ചെയ്തു. മക്കൾ: ചന്ദ്രവല്ലി, ബേബി.

