പി.കെ. ചെല്ലപ്പൻ
പാതിരപ്പള്ളി, പുന്നയ്ക്കൽവെളി വീട്ടിൽ കൊച്ചുപിള്ളയുടെയും ജാനകിയുടെയും മകനായി 1928-ൽ ജനിച്ചു. പി.എൽ. കമ്പനിയിലും മുഹമ്മ ഗുഡേക്കർ കമ്പനിയിലും കയർ ഫാക്ടറിതൊഴിലാളിയായിരുന്നു. പാതിരപ്പള്ളി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. 16-ാം വയസിലാണ് സമരത്തിൽ പങ്കെടുക്കുന്നത്. പിഇ-7 നമ്പർ കേസിൽ പ്രതിയായി. തുടർന്നു 16 മാസക്കാലം ഒളിവിൽ കഴിഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷകക്ഷിനേതാവായ എകെജിയും ആലപ്പുഴ പാർലമെന്റ് അംഗമായ പി.ടി. പുന്നൂസും ഇടപെട്ടാണു ചികിത്സ ഏർപ്പാടാക്കിയത്. പ്രസിദ്ധ ഫോട്ടോഗ്രാഫർ ജേക്കബ്ബ് ഫിലിപ്പ് എടുത്ത ചെല്ലപ്പന്റെ മർദ്ദന പരിക്കുകളുടെ ഫോട്ടോ പ്രധാനമന്ത്രിക്കു കൊടുത്ത നിവേദനത്തോടൊപ്പം ചേർത്തിരുന്നു. 1970-ൽ വില്യംഗുഡേക്കർ ഹെഡ് ഓഫീസിൽ മുഹമ്മ ഫാക്ടറിയിലെ തൊഴിലാളികൾ നടത്തിയ ഒരുമാസം നീണ്ട സമരത്തിനുള്ള സഹായങ്ങൾ ചെല്ലപ്പന്റെ നേതൃത്വത്തിലാണു നല്കിയത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ഭാര്യ: പത്മിനി.

