ടി.കെ. ചെല്ലപ്പൻ
മണ്ണഞ്ചേരി വടക്കനാര്യാട് കണ്ണന്തം വീട്ടിൽ കേശവതണ്ടാരുടേയും മാധവിയുടേയും മകനായി ജനനം. ഫാക്ടറിതൊഴിലാളി ആയിരുന്നു. വളവനാട് ക്യാമ്പിൽ പ്രവർത്തിച്ചു. പട്ടാളത്തെ നേരിടാനുള്ള വാരിക്കുന്തം തയ്യാറാക്കുകയായിരുന്നു പ്രധാന ഉത്തരവാദിത്വം. സമരഭൂമിയിലെ കർക്കശ ഇടപെടൽമൂലം ‘സ്റ്റാലിൻ ചെല്ലപ്പൻ’ എന്ന വിളിപ്പേരുണ്ടായി. ആയുധം നിർമ്മിച്ച കുറ്റത്തിനു പോലീസിന്റെ നോട്ടപ്പുള്ളിയായി. അറസ്റ്റു ചെയ്യാനുള്ളശ്രമം പലതവണ പരാജയപ്പെട്ടു. നാട്ടിൽ നിൽക്കാൻ നിർവ്വാഹമില്ലാതെ ഒളിവിൽ പോയി. പോലീസ് പിടിയിലായശേഷം ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. പൂങ്കാവ് കയർ സൊസൈറ്റിയിൽ ജോയിന്റ് കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ആനന്ദകുമാർ, കുഞ്ഞുമോൻ, ശശികല.