വി. ദാമോദരൻ
മണ്ണഞ്ചേരി കണ്ണർകാടുവീട്ടിൽ വേലുവിന്റെയും ഇഞ്ഞിക്കുറുമ്പിയുടേയും മകനായി 1925-ൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. പി. കൃഷ്ണപിള്ള അവസാനനാളുകളിൽ താമസിച്ചിരുന്നപ്പോൾ അവിടെ നിത്യസന്ദർശകനായിരുന്നു ദാമോദരൻ. കണ്ണർകാട് ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിക്കുന്നതിന് കണ്ണർകാടിൽ നിന്നും നീങ്ങിയ ജാഥയിൽ അംഗമായിരുന്നു. സമരത്തെ തുടർന്ന് ഒളിവിൽ പോയി. 2009-ൽ 84-ാം വയസിൽ അന്തരിച്ചു. ഭാര്യ: ശാന്തകുമാരി, മക്കൾ: സുമേഷ്, ദീപ്തി.

