കെ. ദിവാകരൻ
മണ്ണഞ്ചേരി അയ്യൻകുളങ്ങരവീട്ടിൽ കൃഷ്ണന്റെ മകനാണ് കെ. ദിവാകരൻ. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ചായക്കച്ചവടമായിരുന്നു. രണ്ടുവർഷത്തിലധികം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. സോളമൻ ജയിലിൽ കിടന്നപ്പോൾ കൂട്ടുപ്രതിയായിരുന്നു. മുഹമ്മ പൂജവെളി അമ്പലത്തിന് പടിഞ്ഞാറുവശമുള്ള മാണിക്കാമ്മയുടെ വീട്ടിലായിരുന്നു ഒളിവുജീവിതം. പോലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ തഴപ്പായയിൽ ചുരുട്ടി മാണിക്കാമ്മ ദിവാകരനെ ഒളിപ്പിച്ചിരുത്തി. പോലീസിന്റെ ചവിട്ടേറ്റ് മാണിക്കാമ്മ നടക്കാൻ പാടില്ലാത്ത അവസ്ഥയിലായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സഹദേവൻ, ശാന്തമ്മ, മണി, ദാസ്, വിജയമ്മ, രാജു, സുജ.

