സി.ഇ. ദിവാകരൻ
മണ്ണഞ്ചേരി, നോർത്ത്ആര്യാട്, മഠത്തിൽവെളിയിൽ ഇട്ട്വാതിയുടെയും കാളിപ്പെണ്ണിന്റെയും പുത്രനായി 1931- ൽ ജനനം. നാലാംക്ലാസ് വരെ വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിൽ പ്രവർത്തിച്ചു. എ.കെ. വേലായുധൻ നയിച്ച ജാഥയെ പോലീസ് ആക്രമിച്ചു. പൊലീസ് മർദ്ദനമേറ്റു. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞു. 2003-ൽ അന്തരിച്ചു. ഭാര്യ: മന്ദാകിനി. മക്കൾ: സരള, ഉദയപ്പൻ, കുസുമ, പ്രകാശൻ, മിനിമോൾ.