മാധവൻ ദിവാകരൻ
മണ്ണഞ്ചേരിവാളംപുളിയ്ക്കൽ വീട്ടിൽ മാധവന്റെയും കാർത്ത്യായിനിയുടേയും മകനായി 1918-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. വിരിശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. ക്യാമ്പിന്റെ ലീഡർ കൊച്ചുനാരായണനായിരുന്നു. വിരിശ്ശേരി ക്യാമ്പിന്റെ സബ് ക്യാമ്പ് പുതുവീട് മാധവന്റെ വീടായിരുന്നു. ഇവിടുത്തെ പ്രധാനിയായിരുന്ന മാധവൻ. വാരിക്കുന്തത്തിന് മുനകൂർപ്പിക്കുകയും അതിനു പരിശീലനം നൽകലുമായിരുന്നു ചുമതല. 2018-ന് അന്തരിച്ചു. ഭാര്യ: ഈശ്വരി. മക്കൾ: തിരകൻ, ബാബു, പുഷ്പകുമാരി.