ഇട്ടിക്കണ്ടൻ നാരായണൻ
മണ്ണഞ്ചേരി ചേന്നംകാട് വീട്ടിൽ ഇട്ടിക്കണ്ടന്റെയും കായിയുടേയും മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. വലിയവീട്, വിരുശ്ശേരി തുടങ്ങിയ ക്യാമ്പുകളിൽ സജീവമായിരുന്നു. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. 6 മാസം ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കി.