കെ.വി. ഗംഗാധരൻ
മണ്ണഞ്ചേരി ആര്യാട് കുറുപ്പുള്ളിക്കാട് വീട്ടിൽ വേലായുധന്റെയും ലക്ഷ്മിയുടെയും മകനായി 1926-ൽ ജനിച്ചു. ആര്യാട് നോർത്ത് സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. യൂണിയൻ പ്രവർത്തകനായിരുന്നു. വേതനം പണമായി നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരത്തിൽ അറസ്റ്റും മർദ്ദനവും നേരിട്ടു. ഒളിവിൽ പോയെങ്കിലും വീണ്ടും തിരിച്ചുവന്നു സമരത്തിൽ പങ്കാളിയായി. പുന്നപ്ര-വയലാർ സമരത്തിൽ വിരിശ്ശേരി ക്യാമ്പ് അംഗമായി. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. ഒളിവിൽ പോകേണ്ടിവന്നു. ഭാര്യ: വിലാസിനി. മക്കൾ: പുഷ്പവല്ലി, രത്നവല്ലി, കുഞ്ഞുമോൾ, മുരളി, ജനനി.