കെ.കെ. ഗംഗാധരൻ കളരിയ്ക്കൽ
മണ്ണഞ്ചേരി കളരിയ്ക്കൽ വീട്ടിൽ കുഞ്ഞന്റെ മകനായിൽ 1922-ൽ ജനിച്ചു. കൃഷിയായിരുന്നു തൊഴിൽ. വളവനാട് ക്യാമ്പിന്റെ സബ് ക്യാമ്പായ പാതിരപ്പള്ളിവെളി ക്യാമ്പിലെ അംഗമായിരുന്നു. വാരിക്കുന്തത്തിനു വേണ്ടിയുള്ള അടയ്ക്കാമരം ശേഖരിക്കുന്ന ചുമതല ഗംഗാധരനും ശ്രീധരനുമായിരുന്നു. സമീപപ്രദേശത്തെ വീടുകളിൽ നിന്നും ഇതു ശേഖരിച്ച് വാരിക്കുന്തം കൂർപ്പിച്ച് സമരക്കാർക്കു നൽകിയിരുന്നു. കലാകാരനായിരുന്നു, ചിത്രപ്പണിയിലേർപ്പെട്ടിരുന്നു. 2008 ഡിസംബറിൽ 86-ാം വയസിൽ അന്തരിച്ചു. ഭാര്യ: ബിജിലി. മക്കൾ: സോന, ലീന, ഗീത, മീര, ശാന്തിനി, വിജി.

