വി.കെ. ഗോപാലൻ
മണ്ണഞ്ചേരി 11-ാം വാർഡ്, മാളിയ്ക്കൽകുട്ടിയുടെ മകനായി 1900-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. പി.എൽ കമ്പനിയിൽ കയർ തൊഴിലാളി. സ്വാതന്ത്ര്യസമരത്തിൽ വിദേശവസ്ത്ര ബഹിഷ്ക്കരണ സമരം, നിയമലംഘന സമരം എന്നിവയിൽ പങ്കെടുത്തു. പുന്നപ്ര-വയലാർ സമരത്തിൽ കൊമ്മാടി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 1959 നവംബർ 9-ന് അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി. മക്കൾ: വിജയൻ, രാജേന്ദ്രൻ, സതീശൻ, ഗിരീശൻ, അശോകൻ.