പി.കെ. ഭാസ്കരന്
മുഹമ്മ പോട്ടച്ചാല്‍ വീട്ടില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1919-ൽ ജനിച്ചു. അച്ഛന് കൊപ്രാക്കളം ഉണ്ടായിരുന്നു. പട്ടാളക്കാരൻ ആയിരുന്നു. മടങ്ങിയയെത്തിയ ഭാസകരൻ സ്വന്തമായി ഒരു കയർഫാക്ടറി ആരംഭിച്ചു. സമരത്തിലും സജീവമായി. പൊട്ടച്ചാൽ ക്യാമ്പിൽ വാരിക്കുന്തം തയ്യാറാക്കുന്നതിനും പരിശീലനം നൽകുന്നതിലും നേതൃത്വം നൽകി. മാരാരിക്കുളം വെടിവയ്പ്പ് കഴിഞ്ഞപ്പോൾ പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് ഒളിവിൽപോയി. പട്ടാളം ഭാസ്കരന്റെ ഫാക്ടറിയും വീടും തീയിട്ടു നശിപ്പിച്ചു. 1947-ലെ തെരഞ്ഞെടുപ്പുകാലത്താണു തിരികെ വന്നത്. ഉപജീവനത്തിനായി കയർ ഫാക്ടറി തൊഴിലാളിയായി. 1996 സെപ്തംബര്‍ 21-ന് അന്തരിച്ചു. മക്കൾ: അശോകൻ, തിലകൻ, ഓമന, പങ്കജാക്ഷൻ, മാലതി.

