പറമ്പന്റെവെളി ഭാസ്കരൻ
ഒക്ടോബർ 24-ലെ മുഹമ്മയിൽ നിന്നുള്ള ജാഥ നയിച്ചു. യൂണിയന്റെ ഏരിയാക്കുള്ളിൽ അർത്തുങ്കൽ വരെ സഞ്ചരിച്ച ജാഥ പുത്തൻക്ഷേത്രത്തിനടുത്തുള്ള മണിക്കത്തറ തകിടിയിലെത്തി. പിന്നീട് മുഹമ്മ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ അങ്ങോട്ടുപോയി. മുഹമ്മ പാലവും മായിത്തറ കലുങ്കും പൊളിച്ചു. മായിത്തറ പൊലീസ് വെടിവച്ചെങ്കിലും ചിതറിയില്ല. വെടിക്കോപ്പ് തീർന്നപ്പോൾ പൊലീസ് പിൻവലിഞ്ഞു.