ചേന്നി
മുഹമ്മ പുളിച്ചുവട്ടില് വീട്ടില് 1921-ൽ ജനനം. കയര്ത്തൊഴിലാളിയായിരുന്നു. 25-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽപോയി. 1946-47 കാലഘട്ടത്തിനുശേഷം തൊഴിലാളി പ്രസ്ഥാനത്തിൽ തുടർന്നും പ്രവർത്തിച്ചു. 1993 ജനുവരി 24-ന് അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: ശശീന്ദ്രൻ, ശശികല.

