പി.കെ. ദാമോദരന്‍
മുഹമ്മ ചാരമംഗലം മുറിയില്‍ പോട്ടച്ചാല്‍ വീട്ടില്‍ കൊച്ചുകുട്ടിയുടെയും കൊച്ചുപാറുവിന്റെയും മകനായി 1927-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സമരത്തെത്തുടർന്ന് ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് പ്രാദേശിക സംഘടനകളിൽ പ്രവർത്തിച്ചു. 2000 ജൂലൈ 17-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മകൻ: പ്രദീപ് കുമാർ.

