കരുണാകരന് വാഴവേലിൽ
മുഹമ്മ കായിപ്പുറം വാഴവേലിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും ചീരമ്മയുടെയും മകനായി 1915-ന് ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പൂജവെളിക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പൊലീസ് മർദ്ദനത്തിനിരയായി. 2014-ൽ അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കൾ: സത്യനേശൻ, സോമൻ, വാസന്ത, മുരളീധരൻ.