സി.കെ. കരുണാകരന്
മുഹമ്മ പെരുംതുരുത്തുമുറിയില് കളപ്പുരയ്ക്കല്‍ വീട്ടില്‍ കൊച്ചുപിള്ളയുടെയും പാര്‍വ്വതിയുടെയും മകനായി 1921-ല്‍ ജനിച്ചു.9-ാം ക്ലാസുവരെ പഠിച്ചു. തുടര്‍ന്ന് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ബീഡി തെറുപ്പായിരുന്നു തൊഴിൽ. തകിടിയില്‍ പെരുംതുരുത്ത് ക്യാമ്പ് അംഗമായി പ്രവര്‍ത്തിച്ചു. വാർഡ് കൗൺസിൽ കൺവീനർ ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിനു വാളണ്ടിറായി പങ്കെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടർന്ന് പിഇ-8/1122 നമ്പർ കേസിൽ പ്രതിയായതോടെ 7 മാസം ഒളിവിൽപോയി. പൊലീസ് കസ്റ്റഡിയിലായതോടെ 7 മാസത്തിലേറെ ആലപ്പുഴ സബ് ജയിലിൽ തടങ്കലിലായി. ക്രൂരമായമർദ്ദനമേറ്റു.1953- ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വൈസ് പ്രസിഡൻറ്ആയി.
1964-നുശേഷം സിപിഐ(എം)ന്റെ ജില്ലയിലെ പ്രമുഖ പ്രവർത്തകരിൽ ഒരാളായി. വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പാർടി ഓഫീസിന്റെ ചുമതല സി.കെ. കരുണാകരനും കെ. കുഞ്ഞുപിള്ളയ്ക്കുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു കരുതൽ തടങ്കലിലായി. 1977- ജനുവരി -23 ന് ജയിൽ മോചിതനായി . ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ നേതാവായിരുന്നു. 20 വർഷത്തോളം പാർടി ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2018 നവംബര്‍ 22-ന് അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ : ലതിക, ഗവേഷ്, നഹാർ.