കരുണാകരന് കല്ലാട്ട്
മുഹമ്മ കല്ലാട്ട് വീട്ടില് 1928-ൽ ജനനം. ചെത്ത് തൊഴിലാളിയായിരുന്നു. 18-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. തടുത്തുവെളിക്യാമ്പ് ക്യാപ്റ്റൻ ആയിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമർദ്ദനത്തിനിരയായി. ആലപ്പുഴ സബ് ജയിലിൽ ഒരുവർഷത്തോളം തടവുശിക്ഷ അനുഭവിച്ചു. മക്കൾ: ശശിധരൻ, തങ്കമണി, അനിരുദ്ധൻ, രക്തനൻ, ലാലിമോൻ, സാബു, ഉദയകുമാർ.